CovidEditor's ChoiceHealthKerala NewsLatest NewsNationalNews

ഫൈസർ കോവിഡ് വാക്‌സിൻ ഇന്ത്യയിൽ വെല്ലുവിളി.

ന്യൂഡൽഹി / ജർമൻ കമ്പനിയായ ബയോൺടെകുമായി ചേർന്ന് അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ വെല്ലുവിളി ഉണ്ടെന്നു എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ വെളിപ്പെടുത്തൽ. ‘ഫൈസർ വാക്സിൻ – 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് ഇത് വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ഈ താപനിലയിൽ വാക്സിൻ സൂക്ഷിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. ‘ ഗുലേറിയ പറഞ്ഞു. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണമെന്നതാണ് വെല്ലുവിളിയാകുന്നത്. ഇത് ഇന്ത്യയിൽ പ്രായോഗികമല്ലെന്നാണ് ഗുലേറിയ പറഞ്ഞിരിക്കുന്നത്. ഫൈസറിന്റെ കൊവിഡ് 19 വാക്സിൻ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. സാധാരണ ശീതീകരണ സംവിധാനത്തിൽ അഞ്ച് ദിവസത്തേക്ക് മാത്രമാണ് തങ്ങൾ വികസിപ്പിച്ച വാക്സിൻ സൂക്ഷിക്കാൻ കഴിയുന്നതെന്ന് ഫൈസർ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വാക്‌സിന് അതിശക്തമായ കോൾഡ് സ്റ്റോറേജ് സംവിധാനം ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button