Kerala NewsLatest NewsPoliticsUncategorized
ജനങ്ങളുടെ കോടതി എല്ലാം കണ്ടിട്ടുണ്ട്; തന്റെ രാഷ്ട്രീയ ജീവിതത്തിൽ കണ്ട ഏറ്റവും മോശപ്പെട്ട എതിരാളി; കളമശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ച് പി. രാജീവ്

തന്റെ രാഷ്ട്രീയ ജീവിതത്തിൽ കണ്ട ഏറ്റവും മോശപ്പെട്ട എതിരാളി ആയിരുന്നു കളമശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് പി. രാജീവ്. ഒരാളെ മോശമായി ചിത്രീകരിക്കാൻ എന്ത് നെറികേട് കാണിക്കാനും മടിയില്ലാത്ത ആളുകളാണ് ഇവരെന്നും പി. രാജീവ് പറഞ്ഞു.
ജനങ്ങളുടെ കോടതി എല്ലാം കണ്ടിട്ടുണ്ട്. ആകെ ചെളിയിൽ മുങ്ങി നിൽക്കുന്നവൻ വെള്ള ഉടുത്തു നിൽക്കുന്ന ഒരാളുടെ ദേഹത്ത് ചെളി പറ്റിക്കാനുള്ള ശ്രമം നടത്തുന്നത് പോലെയായിരുന്നു. തനിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി നടത്തിയ കുപ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും രാജീവ് വ്യക്തമാക്കി.