CovidKerala NewsLatest NewsLaw,NewsPolitics
പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; ആരോഗ്യമന്ത്രിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും
തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്ന് സൂചന. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണം പഠനപ്രവര്‍ത്തനങ്ങള്‍ പൂര്ണതോതിലാക്കണം എന്നീ ആവശ്യം ഉന്നയിച്ച് പി ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പി ജി ഡോക്ടര്‍മാര്‍ തയ്യാറായതായുള്ള വിവരം പുറത്തു വരുന്നത്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പി ജി ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇവരുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ആരോഗ്യമന്ത്രി പി ജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.