HomestyleLife StyleUncategorized
വെറൈറ്റി ഫോട്ടോഷൂട്ടുമായി ആന്റണി മോണിക്ക ദമ്പതികൾ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ഇന്നത്തെ കാലത്ത് ഏറെ ട്രെൻഡിംങിൽ ഉള്ളതും വ്യത്യസ്തവുമാണ് വെഡിങ്ങ് ഷൂട്ടുകൾ. എങ്ങനെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യാമെന്നും അത് എങ്ങനെ വൈറലാകുമെന്നുമാണ് എല്ലാവരും നോക്കുന്നത്. ക്രിയേറ്റീവ് ആയിട്ടുള്ള മിക്കത്തിനും നല്ല പ്രതികരണവുമണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഒരു പക്കാ വെറൈറ്റി ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനും വധുവും ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത് പാമ്പിനൊപ്പമാണ്. എറിക്കറ്റ് സ്റ്റുഡിയോസാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് പിന്നിൽ.
ആന്റണി മോണിക്ക ദമ്പതികളുടേതാണ് ഫോട്ടോസ്. കൂടാതെ ചിത്രത്തിലുള്ള പാമ്പുകളെ വരൻ വളർത്തുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ വെച്ചാണ് ഈ ഷൂട്ട് നടത്തിയിരിക്കുന്നത്.