HeadlineLocal NewsNewsPolitics

ഭാരതാംബയുടെ ചിത്രം ഒഴിവാക്കി; മുഖ്യമന്ത്രി രാജ്ഭവനിൽ

തിരുവനന്തപുരം:  കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി രാജ്ഭവനിലെത്തി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ ‘രാജ്ഹംസി’ന്റെ പ്രകാശനചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്‍റെ സാന്നിധ്യത്തില്‍ ശശി തരൂർ എംപിക്ക് മാസിക നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഏറെ വിവാദങ്ങൾക്കിടയാക്കിയ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വേദിയിലുണ്ടായിരുന്നില്ല. പരിപാടിയുടെ ബാനറിനൊപ്പം ദേശീയ പതാക മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.

സര്‍വകാശാല വിഷയത്തില്‍ ഗവര്‍ണറുമായി നിയമയുദ്ധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയത്. രാജ്ഭവനിലെ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം ഒഴിവാക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ ഗവര്‍ണര്‍ സ്വീകരിച്ചിരുന്നത്.

സര്‍ക്കാരിനെ പിന്തുണക്കുന്നതും അല്ലാത്തതുമായ അഭിപ്രായങ്ങള്‍ ഈ പ്രസിദ്ധീകരണത്തില്‍ ഉണ്ടാകാമെന്നും ആ അഭിപ്രായങ്ങള്‍ ലേഖകന്റേതാണെന്നും സര്‍ക്കാരിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യപതിപ്പിലെ ആര്‍ട്ടിക്കിള്‍200മായി ബന്ധപ്പെട്ട ലേഖനത്തിലെ അഭിപ്രായം സര്‍ക്കാറിന്റേതല്ല. വിരുദ്ധ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളത്. വിരുദ്ധ അഭിപ്രായങ്ങള്‍ അലോസരപ്പെടുത്തുന്നില്ല. നിറഞ്ഞ സന്തോഷത്തോടെ രാജഹംസം മാസിക പ്രകാശനം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രകാശനം ചെയ്ത മാസികയിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വേദിയിൽ തന്നെ വ്യക്തമാക്കി. ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ലെന്നും ലേഖകന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻറെ അഭിപ്രായമല്ല.
അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. സംസ്ഥാന- കേന്ദ്ര ബന്ധത്തെ കുറിച്ചുള്ള ലേഖനം സംസ്ഥാന സർക്കാരിന്റെ നയമല്ല. രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിൻറെ അഭിപ്രായമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Picture of Bharat Mata removed; Chief Minister at Raj Bhavan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button