CinemaKerala NewsLatest News
റിലീസിനു മുന്നേ, പിടികിട്ടാപ്പുള്ളിയുടെ വ്യാജന് ടെലഗ്രാമില്‍
ഇന്ന് ഒ.ടി.ടി റിലീസ് ചെയ്യുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന് സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യാജന് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്.
റിലീസിന് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന് അറിയിച്ചു. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.