കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്താൻ നോക്ക് സാറേ.

തിരുവനന്തപുരം /കോൺഗ്രസ് നേതൃത്വത്തിൽ ആര് വരണമെന്ന് ലീഗ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി വി.ടി.ബൽറാം എം.എൽ.എ രംഗത്ത്. കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്താൻ നോക്കാനാണ് മുഖ്യമന്ത്രിയോട് വി.ടി.ബൽറാം ആവശ്യപ്പെട്ടിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി.ബൽറാം എം.എൽ.എ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കുള്ള പ്രതികരണം അറിയിച്ചിരിക്കുന്നത്.
“കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാൻ നോക്ക് സാറേ” വി.ടി.ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണു യരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയൻ ചോദിച്ചിരുന്നു.