CovidKerala NewsLatest News
രണ്ടു കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി ഉണ്ടായി. ആലപ്പുഴ മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മ 62 ആണ് മരിച്ചത്. ചൊവ്വാഴ്ച സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. കാനാശ്ശേരിൽ സെബാസ്റ്റ്യന്റെ ഭാര്യയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ത്രേസ്യാമ്മയുടെ മരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ത്രേസ്യാമ്മ മരണപ്പെടുന്നത്. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസിറ്റീവായി. അടുക്കത്ത്ബയൽ സ്വദേശി ശശിധരന്റെ കോവിഡ് പരിശോധനയാണ് പോസിറ്റീവ് ആയത്.