Kerala NewsLatest NewsNews
ഇടതുപക്ഷമാണ് ശരി എന്ന് കേരള കോൺഗ്രസ് പറയുന്നു, ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: യു ഡി എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 9 മണിക്ക് നടന്ന യോഗത്തിന് ശേഷം 11 മണിക്ക് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് രാജ്യസഭാംഗത്വം രാജിവച്ച് എൽഡിഎഫിലേക്ക് പോകുന്ന കാര്യം ജോസ് കെ മാണി വിഭാഗം പ്രഖ്യാപിച്ചത്.എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചുവെന്നും ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.