കുണ്ടറ പീഡനം: മന്ത്രി എ.കെ ശശീന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ല; അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്.
തിരുവനന്തപുരം: കുണ്ടറ പീഡന കേസില്‍ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തി പാര്‍ട്ടിയിലെ 5 പേര്‍ക്കെതിരയാണ് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.
നടപടിയുടെ ഭാഗമായി പാര്‍ട്ടി ഇവരെ സസ്പന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി കേസില്‍ പ്രതിയായ പത്മാകരനും എസ് രാജീവിനെയും പുറകെ കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബനടിക്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം പ്രതീപ്, മഹിളാ നേതാവ് ഹണി എന്നിവരെയും സസ്പന്‍ഡ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പീഡന കേസ് അടിമറിക്കാന്‍ ശ്രമിച്ചെന്നതില്‍ ആരോപണ നേരിട്ടിരുന്ന മന്ത്രി എ.കെ ശശിന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതി എന്‍ സി പി നേതാവിനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രി ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്.
ഇതോടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും മുഖ്യമന്ത്രി വിശദീകരണം ആരായുകയും ചെയ്തിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്. ഈ സമയമാണ് മന്ത്രിക്ക്് എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചീട്ട് കിട്ടിയിരിക്കുന്നത്.