പ്രതിസന്ധികളെ മാതൃകാപരമായി നേരിടാന്‍ സാധിച്ചതിന് പിന്നില്‍ പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയെന്ന് മുഖ്യമന്ത്രി
അപ്രതീക്ഷിതമായി നാട്ടില്‍ ആഞ്ഞടിച്ച നിപ, കോവിഡ് എന്നീ രോഗങ്ങള്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ സാധിച്ചതിന് പിന്നില്‍ പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം.
അത്രമാത്രം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നടന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.. വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചിലവില്‍ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികള്‍ ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷനിലൂടെ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു. ഇതേ കാഴ്ചപ്പാടോടെ തന്നെയായിരിക്കും ഈ സര്‍ക്കാരും മുന്നോട്ടു പോകുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷ ആയിരുന്നു.
മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, കളക്ടര്‍മാര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു നന്ദിയും പറഞ്ഞു.