ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെ, ആള്‍ക്കൂട്ടം ഒഴിവാക്കണം – മുഖ്യമന്ത്രി
തിരുവനന്തപുരം ഓണാഘോഷത്തിന്റെ ഭാഗമായി് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വരാത്ത 50 ശതമാനം പേര്‍ ഇനിയും കേരളത്തിലുണ്ടെന്നും ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങളിലെ ഇളവും ഓണക്കാലവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്ന്് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോം ഐസലേഷന്‍ നടപ്പാക്കുന്നതിലും പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായെന്നും ഇത് ് രോഗവ്യാപനത്തിന് കാരണമായെന്നും കേന്ദ്ര സംഘം വിമര്‍ശിച്ചു.
ഓഗസ്റ്റ് 20-ാം തീയതിയാകുമ്പോഴേക്കും ആകെ 4.6 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നും ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി. എന്നാല്‍ പുതുക്കിയ ലോക്ഡൗണ്‍ നിര്‍ദ്ദേശ പ്രകാരം അടച്ചിടുന്ന പ്രദേശങ്ങളുടെ പട്ടിക ബുധനാഴ്ച വൈകിട്ടോടെ കലക്ടര്‍മാര്‍ അറിയിക്കും.