CovidKerala NewsLatest News

ഡബിള്‍ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സ്ഥിതി ആയതിനാല്‍ എല്ലായിടത്തും മാസ്ക് ധരിക്കേണ്ടത് ആവശ്യകത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്ക് അനിവാര്യമാണെന്നും ഡബിള്‍ മാസ്കിന്‍റെ ഉപയോഗമാണ് ഇപ്പോള്‍ ആവശ്യമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ മേഖലയില്‍ ഉള്ള ആളുകളും മാസ്‌കിന്റെ ആവശ്യത്തെപാട്ടി ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ് അതിനാല്‍ വിവിധ വിദേശ ശാസ്ത്ര സ്ഥാപനങ്ങളുടെ പഠനം നാം മനസിലാക്കണമെന്നും വിജയകരമായി കോവിഡിനെ പ്രതിരോധിച്ച സ്ഥലങ്ങളില്‍ മാസ്ക് വയ്ക്കണമെന്ന നിയമം കര്‍ശ്ശനമായി നടപ്പിലാക്കിയിരുന്നുവെന്ന് പഠനങ്ങള്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തടയാന്‍ എത്രത്തോളം മാസ്കുകളുടെ ശാസ്ത്രീയ ഉപയോഗം ഉപകാരപ്രഥമാണ് എന്നതാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഡബിള്‍ മാസ്ക് വീടിന് പുറത്ത് എവിടെയും ഉപയോഗിക്കുന്നത് പ്രധാനമാണെന്നും ഇതിലൂടെ മനസിലായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തുണി മാസ്ക് ധരിക്കുക എന്നതല്ല ഡബിള്‍ മാസ്ക് എന്നും . ഒരു തുണി മാസ്‌കും ഒരു സര്‍ജിക്കല്‍ മാസ്ക് ധരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ കൈകള്‍ ഇടയ്ക്കിടയ്ക്ക് ശൂചീകരിക്കുന്നതും കോവിഡ് രോഗബാധ തടയാന്‍ സഹായിക്കും. ജനങ്ങളെ മാസ്ക് ധരിക്കുന്നതിന്‍റെ പ്രധാന്യം ബോധവത്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ട് വരണമെന്നും ഇതിന്‍റെ ബോധവത്കരണത്തിന് സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും, മതമേലധ്യക്ഷന്മാരും, സാഹിത്യകാരന്മാരും, രാഷ്ട്രീയ നേതാക്കളും, മാധ്യമപ്രവര്‍ത്തരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button