പ്രണയിച്ച് വിവാഹം കഴിച്ചതിന് ദമ്പതികള്‍ അനുഭവിക്കേണ്ടി വന്നത്
ഭുവനേശ്വര്‍: പ്രണയിച്ച തെറ്റിന് ദമ്പതികള്‍്ക്ക് അനുഭവിക്കേണ്ടി വലിയ ദുരനുഭവമാണ്. പ്രണയിച്ചതിന് ഇവര്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. അന്യജാതിയില്‍ പെട്ടവരായ ഇവര്‍ വിവാഹം ചെയ്തതാണ്് നാട്ടുകാര്‍ കുറ്റമായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ഊരു വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പടെ 25 ലക്ഷം രൂപ പിഴയും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു ജനങ്ങള്‍.
ഒഡിഷയിലെ ഒരു ഗ്രാമത്തിലാണ് ദമ്പതികള്‍ക്ക ് ഈ ദുരനുഭവം ഉണ്ടായത്. ആറ് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇവര്‍ക്ക് നാട് വിടേണ്ടി വന്നു.
ലോക്ഡൗണ്‍ കാരണം ദമ്ബതിമാര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇവരെ പൊതു കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ല. കൂലിപ്പണിക്കാരനായ മഹേശ്വറിന് ഇയാള്‍ക്ക് പിഴ നല്‍കാനുളള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ് ഇവര്‍ ഒരു ബന്ധുവീട്ടില്‍ അഭയം തേടി.
കിയോണ്‍ഝാര്‍ ജില്ലയിലെ ആദിവാസി യുവാവായ മഹേശ്വര്‍ ബാസ്‌കെ എന്ന 27കാരനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവമുണ്ടായത്്. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.