Kerala NewsLatest News

പിണറായി ഇന്ന് മുതല്‍ എട്ട് ദിവസം ധര്‍മടത്തിറങ്ങും, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പ്രചാരണം തുടങ്ങി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങും. പുതുപള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇതോടെ കേരളം പ്രചാരണ ചൂടിലേക്ക്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ യുവജന സംഗമം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്താണ് ഉമ്മന്‍ ചാണ്ടി പ്രചാരണം ആരംഭിച്ചത്. മണ്ഡലത്തില്‍ ഇടതുപക്ഷം ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു അവര്‍. അത് ആവര്‍ത്തിക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

രണ്ട് ദൗത്യവുമായിട്ടാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ ഇറങ്ങുന്നത്. പുതുപ്പള്ളിയില്‍ ജയിക്കുക മാത്രമല്ല, കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് കൂടി ഉമ്മന്‍ ചാണ്ടിയുടെ ചുമതലാണ്. മണ്ഡലത്തില്‍ ജെയ്ക് സി തോമസ് തന്നെയാണ് ഇത്തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ ഇറങ്ങുന്നത്. കുടുംബയോഗങ്ങളും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളുമൊക്കെയായി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ആറിലും ഇടതുപക്ഷമാണ് അധികാരം പിടിച്ചത്. ജോസ് കെ മാണി മുന്നണിയിലെത്തിയതും ജെയ്ക്കിന് ഇത്തവണ പ്രതീക്ഷ നല്‍കുന്നതാണ്.

കഴിഞ്ഞ തവണ 27092 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിജയം. 1970 മുതല്‍ ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. നേരത്തെ ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പുകള്‍ അടക്കം പുതുപള്ളിയിലെ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയതോടെ അതെല്ലാം പരിഹരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് അതുകൊണ്ട് ആത്മവിശ്വാസമുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ധര്‍മടത്ത് ആരംഭിക്കും. ഈ മാസം 16 വരെ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയെത്തും. ഒപ്പം പ്രവര്‍ത്തകരുടെ സ്വീകരണവും ഉണ്ടാവും.

ഒമ്ബത് ദിവസം തുടര്‍ച്ചയായി അദ്ദേഹം സ്വന്തം മണ്ഡലത്തില്‍ ഉണ്ടാവും. ഔദ്യോഗിക പ്രഖ്യാപനം തുടങ്ങും മുമ്ബ് തന്നെയാണ് പിണറായി പ്രചാരണം ആരംഭിക്കുന്നത്. മണ്ഡലത്തില്‍ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികള്‍ അടക്കം പ്ലാന്‍ ചെയ്തിട്ടുണ്ട്. 18 കിലോ മീറ്ററിനിടയില്‍ ഒമ്ബത് കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാവും. നാളെ മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുക. പ്രമുഖരുമായി പിണറായിയുടെ കൂടിക്കാഴ്ച്ചയും ഒപ്പമുണ്ടാവും. 46 കേന്ദ്രങ്ങളിലാണ് ഏഴ് ദിവസങ്ങളിലായി അദ്ദേഹം സംസാരിക്കുക. രാവിലെ പത്തിന് തുടങ്ങി വൈകീട്ട് അഞ്ചരയോടെ പരിപാടി അവസാനിക്കും. 16ന് ശേഷം മുഖ്യമന്ത്രി മറ്റ് ജില്ലകളിലേക്ക് പോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button