Kerala NewsLatest NewsNews

പിണറായിയുടെ കൈവശം പത്തായിരം രൂപ; ഭാര്യയുടെ കൈവശം രണ്ടായിരം

ക​ണ്ണൂ​ര്‍: ധ​ര്‍മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയന്റെ കൈ​വ​ശ​മു​ള്ള​ത് 10,000 രൂ​പ. ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക താ​യ​ക്ക​ണ്ടി​യി​ല്‍ ക​മ​ല​യു​ടെ കൈ​വ​ശ​മു​ള്ള​ത് 2000 രൂ​പ​യും. പി​ണ​റാ​യി വി​ജ​യ​ന് ത​ല​ശ്ശേ​രി എ​സ്.​ബി.​ഐ​യി​ല്‍ 78,048.51 രൂ​പ​യും പി​ണ​റാ​യി സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 5400 രൂ​പ​യും നി​ക്ഷേ​പ​മു​ണ്ട്.

കൈ​ര​ളി ചാ​ന​ലി​ല്‍ 10,000 രൂ​പ വി​ല വ​രു​ന്ന 1000 ഷെ​യ​റും സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ 500 രൂ​പ​യു​ടെ ഒ​രു ഷെ​യ​റും 100 രൂ​പ വി​ല വ​രു​ന്ന ഒ​രു ഷെ​യ​ര്‍ പി​ണ​റാ​യി ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യി​ലു​മു​ണ്ട്. ഇ​തി​നു പു​റ​മെ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ഷെ​യ​ര്‍ കി​യാ​ലി​ലു​മു​ണ്ട്.

സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളൊ​ന്നും സ്വ​ന്ത​മാ​യി​ല്ലാ​ത്ത പി​ണ​റാ​യി​ക്ക് ബാ​ങ്ക് നി​ക്ഷേ​പ​വും ഷെ​യ​റു​മ​ട​ക്കം 2,04,048.51 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. പി​ണ​റാ​യി​യി​ല്‍ 8.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വീ​ടു​ള്‍ക്കൊ​ള്ളു​ന്ന 58 സെന്‍റ്​ സ്ഥ​ല​വും പാ​തി​രി​യാ​ട് 7.90 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 20 സെന്‍റ്​ സ്ഥ​ല​വും സ്വ​ന്ത​മാ​യു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള ശ​മ്ബ​ള​വും വ​രു​മാ​ന​വു​മാ​ണ് പി​ണ​റാ​യി​യു​ടെ വ​രു​മാ​നം. പി​ണ​റാ​യി വി​ജ​യ​െന്‍റ ഭാ​ര്യ താ​യ​ക്ക​ണ്ടി​യി​ല്‍ ക​മ​ല​ക്ക്​ ത​ല​ശ്ശേ​രി എ​സ്.​ബി.​ഐ​യി​ല്‍ 5,47,803.21 രൂ​പ​യും എ​സ്.​ബി.​ഐ എ​സ്.​എം.​ഇ ശാ​ഖ​യി​ല്‍ 32,664.40 രൂ​പ​യും മാ​ടാ​യി കോ​ഓ​പ് ബാ​ങ്കി​ല്‍ 3,58,336 രൂ​പ​യും മൗ​വ്വ​ഞ്ചേ​രി കോ​ഓ​പ് ബാ​ങ്കി​ല്‍ 11,98,914 രൂ​പ സ്ഥി​ര നി​ക്ഷേ​പ​വു​മു​ണ്ട്.

കൈ​ര​ളി ചാ​ന​ലി​ല്‍ 20,000 രൂ​പ വി​ല വ​രു​ന്ന 2000 ഷെ​യ​റും ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം (കി​യാ​ല്‍) ക​മ്ബ​നി​യി​ല്‍ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി​യു​മു​ണ്ട്. പി​ണ​റാ​യി പോ​സ്‌​റ്റ്​ ഓ​ഫി​സി​ല്‍ 1,44,000 രൂ​പ​യു​ടെ​യും വ​ട​ക​ര അ​ട​ക്കാ​ത്തെ​രു പോ​സ്‌​റ്റ്​ ഓ​ഫി​സി​ല്‍ 1,45,000 രൂ​പ​യു​ടെ​യും നി​ക്ഷേ​പ​മു​ണ്ട്. 3,30,000 രൂ​പ വി​ല​വ​രു​ന്ന 80 ഗ്രാം ​സ്വ​ര്‍ണം ക​മ​ല​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്. ഇ​തി​ന്​ 35 ല​ക്ഷം രൂ​പ​യാ​ണ്​ മാ​ര്‍​ക്ക​റ്റ്​ വി​ല ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

ഒ​ഞ്ചി​യം ക​ണ്ണൂ​ക്ക​ര​യി​ല്‍ 17.5 സെന്‍റ്​ സ്ഥ​ലം ക​മ​ല​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന് 2,04,048.51 രൂ​പ​യു​ടെ​യും ക​മ​ല​ക്ക്​ 29,767,17.61 രൂ​പ​യു​ടെ​യും സ​മ്ബ​ത്തു​ള്ള​താ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ര്‍​പ്പി​ച്ച അ​ഫി​ഡ​വി​റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു​ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നും അ​ഫി​ഡ​വി​റ്റി​ലു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button