Kerala NewsLatest News

ജെനിയുടെ നേട്ടം കേരളത്തിന് അഭിമാനം; അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്ഷ്യല് പൈലറ്റ് എന്ന നേട്ടം കരസ്ഥമാക്കിയ തിരുവനന്തപുരം കൊച്ചുകുറ സ്വദേശി ജെനി ജെറോമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെയാണ് ഷാര്ജയില്നിന്ന് തിരുവനന്തപുരത്തേക്ക് ജെനി തന്റെ കന്നിപ്പറക്കല് നടത്തിയത്. എയര് അറേബ്യ വിമാനത്തിന്റെ കോ പൈലറ്റായിരുന്നു ഈ കൊച്ചുതുറ സ്വദേശിനി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ അഭിമാനമായി മാറിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാല്ക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകള്ക്കും സാധാരണക്കാര്ക്കും നല്കുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്ക്ക് പിന്തുണ നല്കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്.

പെണ്കുട്ടികള്ക്ക് പിന്തുണ നല്കുന്ന ആ മാതൃക ഏറ്റെടുക്കാന് സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല് ഉയരങ്ങള് കീഴടക്കാന് ആകട്ടെ എന്ന് ഹൃദയപൂര്വ്വം ആശംസിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button