Kerala NewsLatest NewsUncategorized

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലെ ജീവനക്കാരന് കൊവിഡ്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർകാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജോലിക്കെത്തിയ ആൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇലക്‌ട്രികൽ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജൻ പരിശോധനയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളിൽ നിന്ന് നിരീക്ഷണത്തിലേക്ക് മാറ്റി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉൾക്കൊള്ളിച്ച്‌ നടത്തുന്നതിനെതിരെ വ്യാപക വിമർശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button