തനിക്കെതിരെ പിണറായി വിജയൻ ഗൂഢാലോചന നടത്തുന്നു, രമേശ് ചെന്നിത്തല.

തിരുവനന്തപുരം / തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചന നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം. എം.എൽ.എമാരുടെ പേരിൽ കേസെടുത്ത് പ്രതിപക്ഷത്തെ നിശബ്‌ദമാക്കാനാണ് ശ്രമി ക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സ്ഥിതിയെത്തി. ചോദ്യം ചെയ്യലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും ഭയക്കുന്നു. ‘ ഒന്നും മറയ്ക്കാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. തുടക്കം മുതൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. സ്വർണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നു വെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജൻസികൾക്കെതിരെ സമരം പ്രഖ്യാപിച്ചത്.’ ചെന്നിത്തല പറഞ്ഞു.
കെ.എസ്.എഫ്.ഇ വിജിലൻസ് അന്വേഷണവുമാായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നതെന്നാണ് മനസ്സിലാകാത്തത്. ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. കെ.എസ്.എഫ്. ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നു പറഞ്ഞ രമേശ് ചെന്നിത്തല, ബാർ കോഴ കേസിനെ നിയമപരമായി നേരിടു മെന്നും, സോളാർ കേസിൽ സത്യം പുറത്തു വരട്ടെ എന്നും, തനിക്കെ തിരായ കേസ് നിയമപരമായി നേരിടുമെന്നും, അപകീർത്തി പ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നും പറയുകയുണ്ടായി.