മാഹിയില്‍ ലോക്ഡൗണ്‍ 21 വരെ നീട്ടി
മാഹി: മാഹിയുള്െപ്പടെ പുതുച്ചേരി സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 21 വരെ ദീര്‍ഘിപ്പിച്ചു. രാത്രി 10 മുതല്‍ പുലര്‍െച്ച അഞ്ചുവരെയുള്ള കര്‍ഫ്യൂ തുടരും. പല വ്യഞ്ജനങ്ങള്‍, പച്ചക്കറി, മത്സ്യ-മാംസ വില്പന കടകള്‍ മുതലായവ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ തുറക്കാം. മറ്റുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്ബത് മുതല്‍ അഞ്ചുവരെയും എ.സി സൗകര്യമില്ലാതെ പ്രവര്‍ത്തിക്കാം.
സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ക്ക് ഒമ്ബത് മുതല്‍ ആറുവരെ ജോലി ചെയ്യാം. ബേക്കറികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവര്‍ത്തിക്കാം. റസ്റ്റാറന്റ്, ഭക്ഷണശാലകള്‍, ജ്യൂസ് – ടീ ഷോപ്പുകള്‍ക്ക് രാവിലെ ആറ് മുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഹോം െഡലിവറി രാത്രി ഏഴ് വരെ. പൊതുയാത്രക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകളും ഓട്ടോറിക്ഷയും ടാക്സികളും കോവിഡ് ചട്ടങ്ങള്‍ അനുസരിച്ച് വൈകീട്ട് അഞ്ചുവരെ അനുവദിക്കും.
പരമാവധി 20 പേരെ വൈകീട്ട് അഞ്ചുവരെ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കാം. 72 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ള 20 പേര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാം. 20 പേര്‍ക്ക് സംസ്കാര ചടങ്ങിന് എത്താം. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫിസുകള്‍ തുടങ്ങിയവക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാം.