വടക്കാഞ്ചേരി ലൈഫ് മിഷനിൽ നടന്നത് വൻ അട്ടിമറി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് വൻ അട്ടിമറിയാണ് നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടും, പദ്ധതിയുടെ കരാർ നൽകുന്നതിലും അട്ടിമറി നടന്നു. പദ്ധതിയ്ക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്റല്ല എന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയെ പറ്റി വിവാദം ഉണ്ടായതിൽ പിന്നെ ഇത്രയും കാലം സർക്കാർ രഹസ്യമായി വെച്ചിരുന്ന കരാറുകളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിലും ദുരൂഹത ഉണ്ട്. നിയമത്തിന്റെ പഴുതുകളിൽ നിന്നും രക്ഷപെടാൻ ഇത്തരം ഒരു കരാർ അടുത്തിടെ തയ്യാറാക്കിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ധാരണപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണ കരാറില്‍ കക്ഷിയല്ല എന്നതാണ് രസകരം.
ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത് ജുലൈ 11നായിരുന്നു. യു.എ.ഇയിലെ റെഡ് ക്രസെന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യു.എ.ഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം നടത്തിയത്. റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടാതിരിക്കെയാണ് നിർമ്മാണ കരാർ കോണ്‍സുല്‍ ജനറല്‍ നേരിട്ട് ഒപ്പിട്ടു നൽകിയിരിക്കുന്നത്. റെഡ് ക്രസന്റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാര്‍ശം മാത്രമാണ് കരാറിൽ കാണുന്നത്. സർക്കാരുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് നിര്‍മ്മാണകരാര്‍ വെച്ചിരിക്കുന്നത്.
രാജ്യത്തെ നിയമങ്ങൾ മുഴുവൻ കാറ്റിൽ പരാതികൊണ്ടാണ് ഇത് നടന്നിരിക്കുന്നത്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ കൂടി ചേർന്നായിരുന്നെങ്കിലും അത് ഉണ്ടായില്ല.
സർക്കാരുമായുള്ള ധാരണാപത്രവും ചട്ടങ്ങളും അട്ടിമറിക്കപ്പെട്ട കരാറിലൂടെ തെരഞ്ഞെടുത്ത യൂണിടെക്കിന് നിർമ്മാണ പ്രവൃത്തി നൽകുകയായിരുന്നു കരാറിനും ശേഷം ഓഗസ്റ്റില്‍ യൂണിടാകിന്റെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷന്‍ സി.ഇ.ഒ റെഡ് ക്രസന്റിന് അയച്ച കത്താണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു തെളിവ്. സര്‍ക്കാര്‍ ധാരണയിലെത്തിയ സന്നദ്ധ സംഘടന റെഡ് ക്രെസന്റിന് പകരം യു.എ.ഇയുടെ നയതന്ത്ര പ്രതിനിധിക്ക് എങ്ങനെ നേരിട്ട് കേരളത്തിലെ ഒരു കമ്പനിക്ക് കരാര്‍ നല്‍കാനാകും എന്നതാണ്ക മനസ്സിലാക്കാൻ കഴിയാത്തത്. കരാർ ലംഘനം വ്യക്തമായിരിക്കെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യു.എ.ഇ സഹായത്തിന് കേന്ദ്ര അനുമതി ലഭിച്ചുണ്ടോ എന്നത് ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറാന്‍ ഇഡി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റെഡ് ക്രസന്റിന് പകരം യു.എ.ഇ കോണ്‍സുലേറ്റ് എങ്ങനെ കരാറിലേര്‍പ്പെട്ടു എന്ന ഗുരുതര ചട്ടലംഘനത്തെ പറ്റി സംസ്ഥാന സര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല. നിയമവകുപ്പിലേക്കു വിട്ട ഫയലിൽ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ധാരണാപത്രത്തിൽ 3 മാറ്റങ്ങൾ വരുത്തണമെന്നു നിർദേശിച്ചിരുന്നതാണ്. ഇതും മറികടക്കുകയായിരുന്നു. എം.ശിവശങ്കർ ഇടപെട്ടാണ് ഈ ഫയൽതിരിച്ചുവിളിച്ചു ധാരണാപത്രം ഞൊടിയിടയിൽ തയ്യാറാക്കി കാര്യങ്ങൾ നീക്കുന്നത്.