മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി; സ്പീക്കറുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആയത്. രോഗം ഭേദമായ അദ്ദേഹം ഇന്ന് ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയും കൊച്ചുമകളും ഇന്നലെ നെഗറ്റീവ് ആയിരുന്നു.
അതെസമയം, കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് ഐസിയുവിലായിരുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. സ്പീക്കറെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. 11-ാം തിയതിയാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.