Editor's ChoiceKerala NewsLatest NewsLaw,NationalNews
പിണറായി വിജയൻ രാജിവച്ച് സിപിഎമ്മിലെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണം.

ന്യൂഡല്‍ഹി/ സ്വർണ്ണക്കടത്ത് കേസിൽ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് സിപിഎമ്മിലെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. ശിവശങ്കറിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ സിപിഎമ്മും സർക്കാരുമായി ബന്ധമുള്ളവരാണ്. അന്വേഷണ ഏജൻസികൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഇതോടെ വ്യക്തമായി. ഇതുവരെ സ്വർണക്കടത്തിൽ നേരിട്ടു പങ്കുള്ളവരെയാണ് പിടികൂടിയത്. ഇനി അതിനു സഹായിച്ചവരിലേക്ക്ത്തു കേസന്വേഷണം എത്തുകയാണെന്നും മുരളീധരന് പറഞ്ഞു.