Kerala NewsLatest NewsPolitics

തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ കഴിയില്ലെന്നു മാധ്യമ മേലാളന്മാര്‍ ഓര്‍ക്കണം; പിണറായി വിജയന്‍

കണ്ണൂര്‍ തിരഞ്ഞെടുപ്പു കാലത്തു പൊതുമര്യാദയുടെ സീമകള്‍ ലംഘിച്ചാണു ചില വലതുപക്ഷ മാധ്യമങ്ങള്‍ പെരുമാറിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമണ്ഡലത്തെ മലീമസപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയാറാവരുത്.

തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ കഴിയില്ലെന്നു മാധ്യമ മേലാളന്മാര്‍
ഓര്‍ക്കണം. അക്കാര്യം കൂടി ഓര്‍മപ്പെടുത്തുന്നതാണു തിരഞ്ഞെടുപ്പു ഫലം. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചില മാധ്യമങ്ങള്‍ പുറപ്പെട്ടത്.അവര്‍ രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള മേലാളരല്ല. ഒരു മാധ്യമത്തെയും പേരെടുത്തുപറയാത്തതു തന്റെ മര്യാദ കൊണ്ടാണ്.

എത്ര മര്യാദ കെട്ട രീതിയിലാണ് എല്‍ഡിഎഫിനെതിരെ ചില മാധ്യമങ്ങള്‍ നീങ്ങിയതെന്നു സ്വയം വിമര്‍ശനപരമായി പരിശോധിക്കണം. നിങ്ങളുടെ കയ്യിലല്ല നാട് എന്ന് ജനങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തിലൂടെ പറഞ്ഞിരിക്കുന്നു.

മാധ്യമങ്ങള്‍ പറയുന്നതെന്തും അതേപോലെ വിഴുങ്ങാന്‍ തയാറുള്ളവരാണു കേരള ജനതയെന്നു
തെറ്റിദ്ധരിക്കരുത്. അവര്‍ക്ക് അവരുടേതായ വിവേചന ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button