CrimeDeathKerala NewsLatest NewsUncategorized
വയനാട്ടിൽ പ്ലസ് വൺ വിദ്യാർഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

മാനന്തവാടി: വയനാട്ടിൽ യുവാവിനേയും പ്ലസ് വൺ വിദ്യാർഥിനിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
താഴമിറ്റം കോളനിയിലെ പരേതനായ ബാബു– മീനാക്ഷി ദമ്പതികളുടെ മകൻ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല വെള്ളൻ–ലീല ദമ്പതികളുടെ മകൾ പി.വി. ലയന (16) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ലയന. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.