CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി.

കനകമലയിലെ ഐഎസ് ഗൂഢാലോചന കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെ ജോര്‍ജിയയില്‍ നിന്നെത്തിച്ച് എൻഐഎ അറസ്റ്റുചെയ്തു. കൊച്ചിയില്‍ പിടിയിലായ തീവ്രവാദികള്‍ക്കൊപ്പം ഇയാളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്ന കേസിൽ, ജോർജിയയിൽ ഒളിവിൽ കഴിയുകയായിരുന്ന പോളക്കാനിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.