CrimeKerala NewsLatest NewsLaw,NationalNews
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യമില്ല.
ന്യൂഡല്‍ഹി:കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികന് റോബിന് വടക്കുംചേരിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹം കഴിക്കാന്‍ ജാമ്യം നല്‍കണമെന്നാവശ്യവുമായി മുന്‍ വൈദികന് റോബിന് വടക്കുംചേരിയും ഇരയും നല്കിയ ജാമ്യ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്.
തന്റെ മകന്റെ വിദ്യാഭ്യാസത്തിന് മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്റെ സ്ഥാനത്ത് റോബിന് വടക്കന്‍ചേരി വേണമെന്നായിരുന്നു ഇരയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം.
അതേസമയം താന്‍ തെറ്റു ചെയ്തെന്നും പ്രായശ്ചിത്തമായി ഇരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ഹര്‍ജി.
വാദം കേട്ട കോടതി ജാമ്യം അനുവദിച്ചില്ല. അതേസമയം പ്രതിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകന് ഹരിന്‍ പി റാവല്‍ കോടതിയില്‍ വാദിച്ചിരുന്നു.