Kerala NewsLatest News

ഇത്തവണ താന്‍ മന്ത്രി അല്ലാത്തതുകൊണ്ട് ട്രോളുകള്‍ ഒന്നും ഇല്ല; എസ്എസ്എല്‍സി വിജയ ശതമാനത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി അബ്ദുറബ്ബ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.47% പേരും വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയപ്പോള്‍ അതില്‍ ആരും മന്ത്രിയെ കുറ്റം പറയുന്നില്ല എന്ന ഓര്‍മപ്പെടുത്തലുമായി മുന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പി കെ അബ്ദുറബ്ബ് രംഗത്ത്.4,21,887 പേര്‍ പരീക്ഷ എഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.47 ശതമാനമാണ് വിജയ ശരാശരി. ഇതാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്.

അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പു മന്ത്രി ആയിരുന്ന കാലത്ത് എസ്എസ്എല്‍സി വിജയശതമാനം 97.99 ആയപ്പോള്‍ സ്‌കൂളിന് അടുത്തുകൂടി പോയ ആമിനതാത്തയുടെ ആടും ഗോപാലേട്ടന്റെ പശുവും വിജയിച്ചു എന്നൊക്കെ പരിഹാസം ഉയര്‍ന്നിരുന്നു. അന്ന് മന്ത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും ഇടത് കേന്ദ്രങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നു.

യുഡിഎഫിന്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി എന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

ഗോപാലേട്ടന്റെ പശുവില്ല, ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല, സ്‌കൂളിന്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല.

റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതിട്രോളുകളൊന്നുമില്ല.

2011 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാന്‍ മന്ത്രിയായിരുന്ന കാലത്തും ടടഘഇ വിജയശതമാനം കൂടിക്കൂടി വന്നു.

2012 ല്‍ 93.64%

2013 ല്‍ 94.17%

2014 ല്‍ 95.47%

2015 ല്‍ 97.99%

2016 ല്‍ 96.59%

ഡഉഎന്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി.2016 മുതല്‍ പ്രൊഫസര്‍ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തില്‍ തന്നെയായിരുന്നു.

2017 ല്‍ 95.98%

2018 ല്‍ 97.84%

2019 ല്‍ 98.11%

2020 ല്‍ 98.82%

ഇപ്പോഴിതാ 2021 ല്‍ 99.47% പേരും ടടഘഇ ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.

വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്.നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button