ചെന്നൈയിലെ യാത്രക്കാര്‍ക്കായി ഹൈടെക്ക് ഓട്ടോറിക്ഷയുമായി യുവാവ്
ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് ബുദ്ധികൊണ്ടും ശക്തികൊണ്ടും കഴിവ് തെളിയിച്ച നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. അത്തരത്തില്‍ ചെന്നൈ സ്വദേശിയായ അണ്ണാ ദുരൈ സ്വന്തം ഓട്ടോറിക്ഷയെ ഹൈടെക്ക് ആക്കി മാറ്റിയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
ദുരൈയുടെ വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചതായിരുന്നു. പിന്നീട് ഓട്ടോയില്‍ ജീവിതം. ഓട്ടോറിക്ഷയെ നഗരത്തിലെ ഏറ്റവും മികച്ച ഓട്ടോറിക്ഷയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഓട്ടോയില്‍ മാസ്‌കുകള്‍, സാനിറ്റൈസര്‍, ഒരു മിനി ഫ്രിഡ്ജ്, ഐപാഡ്, ടിവി എന്നിവ, വായിക്കാന്‍ മാഗസിനുകള്‍ എന്നി സജ്ജീകരിച്ചിട്ടിടുണ്ട്.
ആളുകള്‍ക്ക് ഉപകാരപ്പെടുന്ന ഓട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. സമാനമായ രീതിയില്‍ ശ്വാസ തടസ്സം നേരിടുന്ന കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് ശ്വാസ തടസ്സം നേരിട്ടാല്‍ രക്ഷയ്ക്കായി ഓട്ടോയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്ഥാപിച്ച നിരവധി പേരും ജനശ്രദ്ധ നേടിയിരുന്നു.