നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാന്‍ പാര്‍വതിയെ പോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണം: പി.കെ ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചത്. പല പ്രമുഖരും ഇതിനെത്തുടര്‍ന്ന് പിന്തുണയുമായി എത്തിയിരുന്നു. നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാന്‍ പാര്‍വതിയെ പോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്നായിരുന്നു പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതി ടീച്ചറുടെ പ്രതികരണം.
അതേസമയം, ഭാവനയെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ഇടവേള ബാബു കഴിഞ്ഞദിവസം പ്രതികരിച്ചത്. അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാന്‍ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു