മെക്ക്‌സിക്കോയെ നടുക്കി ഭുചലനം, അഞ്ചു മരണം. കെട്ടിടങ്ങൾ ഭാഗീകമായി തകർന്നു.

മെക്ക്‌സിക്കോയെ നടുക്കി വൻ ഭുചലനം ഉണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മെക്‌സിക്കോയിൽ രേഖപ്പെടുത്തിയത്. ഭുചലനത്തിൽ ഇതുവരെ അഞ്ചു മരങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിർട്ടോ റിക്കോ ചരിത്ര മ്യൂസിയം ഉൾപ്പടെയുള്ള ചില കെട്ടിടങ്ങൾ ഭുചലനത്തിൽ തകർന്നിട്ടുണ്ട്. ഹുട്ടുൾക്കോ , ഓക്സക്ക എന്നിവിടങ്ങളിലാണ് നാശനഷ്ട്ടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹുവാറ്റുൽകോയിൽ കെട്ടിടം തകർന്ന് ഒരാളും,ഓക്സക്കയിൽ നാലുപേരും ആണ് മരണപ്പെട്ടത്. ഓക്സക്ക സംസ്ഥാനത്താണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. സംസ്ഥാന തലസ്ഥാനമായ ഓക്സാക്ക സിറ്റിയിൽ പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. പ്രഭവകേന്ദ്രത്തിനടുത്തുള്ള മലയോര ഗ്രാമങ്ങളിലെ ക്ലിനിക്കും മറ്റ് കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.
മരിച്ചവരിൽ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പെമെക്സിൽ നിന്നുള്ള ഒരു തൊഴിലാളിയും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ പെമെക്സ് സംഭവത്തെ തുടർന്ന് അടച്ചിട്ടു. ഹുവാറ്റുൽകോയിൽ കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് മെക്സിക്കോ പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 10.29 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്.