പ്രകൃതി കനിയില്ല; വരാനിരിക്കുന്നത് വന്‍ പ്രളയങ്ങള്‍, മുന്നറിയിപ്പുമായി നാസ.
നിരവധി പ്രകൃത്യ ദുരന്തങ്ങള്‍ നാം ഇതുവരെ തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി വരാനിരിക്കുന്നത് റെക്കോര്‍ഡ് പ്രളയമാണെന്നാണ് നാസ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പാണ് നാസ തരുന്നത്.
ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ അലയടിക്കുന്നത് വന്‍ പ്രളയമായിരിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.ഭൂമിയില്‍ ഇതുവരെ ഉണ്ടായ പ്രളയങ്ങള്‍ക്ക് കാരണം കുറച്ച് വര്‍ഷങ്ങളായി ആഗോള കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ്. എന്നാല്‍ ഇനി ഉണ്ടാകാന്‍ പോകുന്ന പ്രളയം ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’ ആയിരിക്കും. ഈ ചലനം സമുദ്രനിരപ്പ് ഉയര്‍ത്തുകയും വന്‍ പ്രളയത്തിലേക്ക് നയിക്കുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. ഇതോടെ സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.
18.6 മാസത്തോളം ഈ പ്രതിഭാസം തുടര്‍ന്നേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തില്‍ 10 മുതല്‍ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നാസ പറയുന്നത്. ഇത്തരത്തില്‍ പ്രളയമുണ്ടായാല്‍ ഇതുവരെ നാം നേടി എന്ന് അവകാശപ്പെടുന്നതെല്ലാം നിമിഷങ്ങള്‍ക്കൊണ്ടില്ലാതാകും. ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഫില്‍ തോംസനും സംഘവുമാണ് പഠനറിപ്പോര്‍ട്ട് നല്‍കിയത്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും. ചന്ദ്രന്റെ ചലനം എല്ലായ്‌പ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് അപകടകരമാക്കുന്നത് ഗ്രഹത്തിന്റെ താപനം മൂലം ഉയരുന്ന സമുദ്രനിരപ്പുകളുമായി സംയോജിപ്പിക്കുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.