EducationKerala NewsLatest NewsUncategorized
പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെയുള്ള തിയതികളിൽ നടത്താൻ തീരുമാനമായി. രാവിലെ 9.40 മണിക്കാവും പരീക്ഷ ആരംഭിക്കുക. പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.
ഓണാവധിക്ക് അടുത്ത സമയത്ത് പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. നേരത്തെ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിർദ്ദേശങ്ങൾ വിവിധ കോണിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.