Kerala NewsLatest News
പതങ്കയം വെള്ളച്ചാട്ടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി
കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി. മഞ്ചേരിയിൽ നിന്ന് എത്തിയ ആറംഗ സംഘത്തിലെ അംഗമായ അലൻ അഷ്‌റഫാണ് കാണാതായത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പുഴയിൽ ഇറങ്ങിയ അലൻ ശക്തമായ ഒഴുക്കുള്ള ഭാഗത്ത് പാറക്കെട്ടുകളിൽ നിന്ന് കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്‌സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസമായി. പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ ഇറങ്ങുന്നത് അധികൃതർ വിലക്കിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് പലരും ഇവിടെ കുളിക്കാൻ എത്തുന്നുവെന്ന് അറിയുന്നു.
Tag: Plus One student goes missing after being swept away by the current at Patangayam waterfall