Kerala NewsLatest News
പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര്‍ കൈലാസത്തില്‍ കാവ്യാ മോഹനനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മോഹനന്‍-സീന ദമ്ബതികളുടെ മകളാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.