Kerala NewsLatest NewsUncategorized
കൊറോണ വ്യാപനം: ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങളും സർടിഫികെറ്റ് പരിശോധനയും മാറ്റിവയ്ക്കുമെന്ന് കമിഷൻ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞദിവസം ഗവർണറുടെ നിർദേശത്തെ തുടർന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്‌സിറ്റി, മലയാളം യൂണിവേഴ്‌സിറ്റി, കാലടി സംസ്‌കൃത സർവകലാശാല, കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നീ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരുന്നു.