Latest NewsNationalNews
പ്രധാനമന്ത്രിയെ വിമര്‍ശിക്കാം; രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി
പ്രധാനമന്ത്രിക്ക് എതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹ കേസില്‍ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാദ്ധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
യുയു ലളിത്, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ കേദാര്‍ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയെന്നത് കേദാര്‍ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.