Latest NewsNationalNewsWorld

ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വംശജ കമലാ ഹാരിസി (55) നെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം ഉണ്ടായത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം കമല മത്സരിക്കും. ട്രം​പി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സി​നെ​തി​രേ​യാ​ണ് ക​മ​ല മ​ത്സ​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും അ​മേ​രി​ക്ക തൊ​ഴി​ൽ ന​ഷ്ട​ത്തി​ന്‍റെ​യും ജീ​വ​ന​ഷ്ട​ത്തി​ന്‍റെ​യും രാ​ജ്യ​മാ​യി. ദ​യ​യും സ്നേ​ഹ​വും മ​നു​ഷ്യ​ത്വ​വു​മു​ള്ള രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്നും ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു. ക​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്നു​ള്ള സെ​ന​റ്റ​ർ ആ​ണ് ക​മ​ല. ധീ​ര​യാ​യ പോ​രാ​ളി എ​ന്നാ​ണു ജോ ​ബൈ​ഡ​ൻ ക​മ​ല​യെ വി​ശേ​ഷി​പ്പി​ച്ച​ത്.
ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്‍റെ മൂന്നാം ദിനത്തിലായിരുന്നു കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ഹിലരി ക്ലിന്‍റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രഖ്യാപനത്തിന് ശേഷം കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത കമല അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പു നൽകുകയുണ്ടായി. അമേരിക്കയുടെ ഭരണത്തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button