കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 21വരെയായിരിക്കും ഇളവുകള്‍. രോഗ വ്യാപനം കുടൂതലുള്ള 11 ജില്ലകളില്‍ ജൂണ്‍ 21വരെ ലോക്ക്ഡൗണ്‍ തുടരും. ബംഗളൂരുവില്‍ ഉള്‍പ്പെടെ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ അതുപോലെ തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രവര്ത്താനുമതിയുണ്ടാകില്ല. ശിവമൊഗ്ഗ, ദാവന്‍ഗരെ, മൈസൂരു, ചാമരാജ്നഗര്‍, ഹാസന്, ദക്ഷിണ കന്നട, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂണ്‍ 21വരെ ലോക്ക് ഡൗണ്‍ നീട്ടിയത്.
ബംഗളൂരു അര്‍ബന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഇളവുകള്‍ നല്കി തുടങ്ങുക. ഇളവുകളുണ്ടെങ്കിലും 21വരെ പൊതുഗതാഗതം ഉണ്ടാകില്ല. ബി.എം.ടി.സി, മെട്രോ ട്രെയിന്‍ സര്‍വീസുണ്ടാകില്ല. അവശ്യവസ്തുക്കള്‍ രാവിലെ ആറു മുതല്‍ രണ്ടുവരെ തുറക്കാം. കെട്ടിട നിര്‍മാണ പ്രവൃത്തി തുടരാം. രണ്ടു യാത്രക്കാരുമായി ഒാട്ടോ, ടാക്സി സര്‍വീസുകള്‍ നടത്താം.