ഉന്നതർ കുടുങ്ങിയേക്കും, വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്; വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് താല്പര്യമില്ല.

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ഉന്നതരെ സംരക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നു. സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം വിജിലൻസിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് പ്രത്യേക പോലീസ് സംഘം ഒരു മാസം മുൻപാണ് അപേക്ഷ നൽകിയത്. എന്നിട്ടും അഭ്യന്തരവകുപ്പിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇത് കേസുമായി ബന്ധപെട്ടു ഉന്നതർ കുടുങ്ങാനുള്ള സാധ്യത ഏറിയ സാഹചര്യത്തിലാണെന്നാണ് ആരോപണം.
രണ്ട് കോടി എഴുപത്തിനാലു ലക്ഷം രൂപയാണ് ട്രഷറി സോഫ്‌റ്റ്‌വെയറിലെ പിഴവ് മുതലാക്കി ജീവനക്കാരനായ ബിജുലാൽ തട്ടിയെടുത്തത്.അന്വേഷണം വ്യാപിപ്പിച്ചപ്പോൾ സോഫ്റ്റ്വെയർ പിഴവുകൾ കണ്ടെത്തുന്നതിൽ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന് നഷ്ടം വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിന് പൊലീസ് ശുപാർശ നൽകിയത്.കേസിലെ രണ്ടാം പ്രതിയായ ബിജുവിന്റെ ഭാര്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന പരാതിയും ശക്തമാണ്.
അന്വേഷണം വ്യാപിപ്പിച്ചപ്പോൾ സോഫ്റ്റ്വെയർ പിഴവുകൾ കണ്ടെത്തുന്നതിൽ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന് നഷ്ടം വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിന് പോലീസ് ശുപാർശ നൽകിയത്. സിറ്റി പോലീസ് കമ്മിഷണർ ഇക്കാര്യം ഉന്നയിച്ച് ഡിജിപിക്ക് കത്തയച്ചു.ഡിജിപി കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.എന്നാൽ ഇതുവരെ കേസിൽ ഒരു നടപടിയും ആഭ്യന്തരവകുപ്പ് സ്വീകരിച്ചിട്ടില്ല.ഇഷ്ടക്കാരെ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ പതിവു ശൈലി തന്നെ ഈ കേസിലും ആവർത്തിക്കുന്നു എന്ന ആരോപണമാണ് ഉയരുന്നത്.