HealthKerala NewsLatest NewsLocal NewsNationalNews

കോഴിക്കോട് 10 വയസ്സുകാരിയുടെ വയറ്റില്‍നിന്ന്​ മൂന്നു കിലോയുള്ള മുഴ പുറത്തെടുത്തു

പ​ത്തു വ​യ​സ്സു​കാ​രി​യു​ടെ വ​യ​റ്റി​ല്‍​നി​ന്ന്​ മൂ​ന്നു കി​ലോ​യി​ലേ​റെ ഭാ​ര​മു​ള്ള അ​ണ്ഡാ​ശ​യ മു​ഴ പുറത്തെടുത്തു.കോഴിക്കോട് മെ​ഡി​ക്ക​ല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്.അ​പൂ​ര്‍​വ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ മു​ഴ കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന​തെന്ന് ഡോക്ടർമാർ പറഞ്ഞു.വ​യ​നാ​ട്​ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​ക്ക്​ ഒ​രു വ​ര്‍​ഷ​മാ​യി ഇ​ട​ക്കി​ടെ വ​യ​റു​വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് മു​​ഴ ക​ണ്ടെ​ത്തി​യ​ത്. ജേം ​സെ​ല്‍ ട്യൂ​മ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ടെ​റ​റ്റോ​മ എ​ന്ന ട്യൂ​മ​റാ​ണ് നീ​ക്കി​യ​ത്.

ഐ.​എം.​സി.​എ​ച്ച്‌​ സൂ​പ്ര​ണ്ട് ഡോ. ​സി. ശ്രീ​കു​മാ​റി​െന്‍റ പി​ന്തു​ണ​യോ​ടെ പീ​ഡി​യാ​ട്രി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ അ​ഡീ​ഷ​ന​ല്‍ പ്ര​ഫ​സ​ര്‍ ഡോ. ​നി​ര്‍​മ​ല്‍ ഭാ​സ്ക​ര്‍, ഡോ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, ഡോ. ​മ​നു വ​ര്‍​മ, ഡോ. ​ഗൗ​തം സ​ത്യ​ബാ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പീ​ഡി​യാ​ട്രി​ക് സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്ര​താ​പ് സോം​നാ​ഥി​െന്‍റ മേ​ല്‍​േ​നാ​ട്ട​ത്തി​ലാ​ണ്​ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ഡോ. ​കെ.​പി. ബി​ജി, ഡോ. ​കൃ​ഷ്ണ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന​സ്തേ​ഷ്യ സം​ഘം മേ​ധാ​വി ഡോ. ​മു​ബാ​റ​ക്കി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ശ​സ്ത്ര​ക്രി​യ​ക്ക് പി​ന്തു​ണ ന​ല്‍​കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button