പിഎം ശ്രീ പദ്ധതി മരവിപ്പിക്കൽ; മന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക്

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക് യാത്രതിരിച്ചു. ഈ മാസം 10ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. കത്ത് മുഖേന തീരുമാനം കേന്ദ്രത്തിനെ അറിയിക്കുക മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം ആയിരിക്കും.
പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കരാറിൽ ഉറച്ചുനിൽക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കുന്നുണ്ടായിരുന്നെങ്കിൽ എസ്എസ്കെ ഫണ്ട് 320 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പദ്ധതി മരവിപ്പിച്ചതോടെ ഫണ്ട് അനുവദനം താൽക്കാലികമായി നിർത്തിയതായി സൂചന.
അതേസമയം, സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. പിഎം ശ്രീ വിഷയത്തിൽ പാർട്ടി എടുക്കുന്ന നിലപാട് ശ്രദ്ധേയമായിരിക്കും.
Tag: PM Shri project frozen; Minister V Sivankutty to Delhi



