ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാകുന്നു.
ഗാസിയാബാദില്‍ പതിനാലു കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് ഇരയെ ഭീക്ഷണി പെടുത്തുകയാണെന്ന ആരോപണം ഉയര്‍ത്തുന്നത് പെണ്‍കുട്ടിയുടെ കുടുംബമാണ്. പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടി പോലീസ് സ്വീകരിച്ചിട്ടില്ല.
ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ അയല്‍വാസി വാഹനത്തില്‍ കൂട്ടി പോകുകയും പിന്നീട് കൂട്ടുകാരുമൊത്ത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് റോഡരികില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍ കേസില്‍ പ്രതികളുടെ പേര് പറയരുതെന്ന ആവശ്യമാണ് പോലീസ് ഉന്നയിച്ചത്. ഇതിനെതിരയാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നത്.