പെണ്‍കുട്ടിക്കെതിരെ ചൂഷണം; പ്രതിക്ക് ലൈംഗികശേഷിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിക്ക് ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തലശ്ശേരി ഗുഡ്‌ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന്റെ റിപ്പോര്‍ട്ടാണ് മെഡിക്കല്‍ സംഘം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ കേസിലെ മൂന്നാം പ്രതിയായ ഷറഫുദ്ദീനും മറ്റു രണ്ടു പേരും ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ മറ്റ് രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍ കേസില്‍ മൂന്നാം പ്രതിക് ലൈംഗിക ശേഷിയില്ലെന്ന റിപ്പോര്‍ട്ടായിരുന്നു തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍ ഇതിനെതിരെ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചതോടെ മെഡിക്കല്‍ ബോര്‍ഡിനോട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന്
ജില്ലാ ആസ്പത്രിയിലെ ഫിസിഷ്യന്‍, സര്‍ജന്‍, സൈക്യാട്രിസ്റ്റ്, ഫോറന്‍സിക് സര്‍ജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് പ്രതിക് ലൈംഗികശേഷിയുള്ളതായി സ്ഥിരീകരിച്ചത്.
ഇതോടെ ലൈംഗികശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശചെയ്യുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.