CrimeKerala NewsLatest NewsUncategorized
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ പ്രവർത്തകനെതിരെ പോക്‌സോ കേസ്
കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലിസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഇയാൾ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്‌സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ഇടതുമുന്നണിയുടെ സജീവ പ്രവർത്തകനായ ഇയാൾ പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. കത്വ വിഷയത്തിൽ ഇടത് സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിരുന്ന ഇയാൾ ‘ജസ്റ്റിസ് ഫോർ ആസിഫ’ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.