പെരിന്തല്‍മണ്ണ പോക്‌സോ കേസ് : നടപടി തുടങ്ങി, അമ്മയുടെ മൊഴിയെടുത്തു
മലപ്പുറം: പെരിന്തല്‍മണ്ണ പോക്‌സോ കേസില്‍ നടപടി ആരംഭിച്ച് പോലീസ്. സംഭവത്തില്‍ പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു. കുട്ടിക്കുണ്ടായ പീഡനം അമ്മ മൊഴിയായി വീണ്ടും നല്‍കി. എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരിന്തല്‍മണ്ണ പൊലീസാണ് മൊഴിയെടുത്തത്.
കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം പോലീസ് ഒതുക്കിത്തീര്‍ത്തെന്നാണ്് കുട്ടിയുടെ അമ്മ ആരോപിച്ചത്. അയല്‍വാസിയായ യുവാവാണ് കുഞ്ഞിനെയും അമ്മയെയും ഉപദ്രവിച്ചത്. എന്നാല്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസ് ഒത്ത് തീര്‍ന്നെന്ന് എഴുതിച്ച് വിട്ടെന്നാണ് അമ്മ പറഞ്ഞത്.
യുവാവ് കുട്ടിയെ ഉപദ്രവിച്ചതും മോശമായി സംസാരിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടിട്ടും കേസെടുക്കാതെ ഒത്തു തീര്‍പ്പാക്കിയതായി എഴുതിച്ച് വിടുകയായിരുന്നു. പണം വാങ്ങി കേസ് ഒത്തുതീര്‍ന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.
എന്നാല്‍ കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നാണ് പൊലീസിന്റെ് വിശദീകരണം. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നല്‍കിയിരുന്നു. അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് പ്രതികരിച്ചു.