Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSabarimala
സന്നിധാനത്തേക്ക് 7 മണിവരെ പ്രവേശനം, വിരിവച്ച് വിശ്രമിക്കാൻ അനുവദിക്കില്ല.

ശബരിമല / ശബരിമല ദർശനത്തിനായി എത്തുന്ന തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്ക് വൈകിട്ട് 7 വരെ മാത്രമേ കടത്തി വിടുകയുള്ളൂ. രാത്രിയിൽ വിരിവച്ച് വിശ്രമിക്കാൻ തീർത്ഥാടകരെ അനുവദിക്കില്ല. ദർശനം കഴിയുന്ന മുറക്ക് തീർത്ഥാടകർ അപ്പോൾത്ത ന്നെ മലയിറങ്ങുകയാണ് വേണ്ടത്.
നിഷ്‌കർഷിച്ചിട്ടുള്ള കോവിഡ് പ്രോട്ടോകോൾ പ്രകാരം 24 മണിക്കൂ റിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. സന്നിധാനത്ത് 250, പമ്പ 200, നിലയ്ക്കൽ 200 വീതം പോലീസുകാരെ യാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് ട്രാഫിക് ദക്ഷിണ മേഖല എസ്പി വി. കൃഷ്ണകുമാറും, പമ്പ-നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവും സ്പെഷൽ ഓഫിസർമാരായി ചുമതലയേറ്റിട്ടുണ്ട്.