കൊല്‍ക്കത്ത: ഫോണ്‍ ചോര്‍ത്തല്‍ വിവാദമാകുമ്പോള്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി വരുന്നുണ്ട്. അത്തരത്തില്‍ ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ വിവാദത്തിന് പുറകെ മമതയും രംഗത്ത്.
ഫോണ്‍ ചോര്‍ത്തല്‍ ഒഴിവാക്കാന്‍ തന്റെ മൊബൈല്‍ ഫോണിന്റെ ക്യാമറ മറച്ചുവച്ചിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരോടും ഫോണില്‍ സംസാരിക്കാന്‍ സാധിക്കുന്നില്ല. ആഭ്യന്തര കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ മന്ത്രിമാരെ ഫോണില്‍ ഇപ്പോള്‍ വിളിക്കാന്‍ ഭയമാണെന്നും മമത പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യം അപകടത്തിലാകുന്നു എന്ന ആശങ്കയും മമത പങ്കുവെയ്ക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ശശി തരൂര്‍ എംപി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും പ്രതികരണം അറിയിച്ചിട്ടുണ്ട്.