അന്ന് തെറിയഭിഷേകം നടത്തി മുങ്ങിയ ഭാഗ്യലക്ഷ്മി പൊങ്ങിയത് ബിഗ്‌ബോസില്‍

തിരുവനന്തപുരം: ബിഗ് ബോസിന്റെ മൂന്നാം സീസണ് ഗംഭീര തുടക്കമായിരിക്കുകയാണ്. പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ മത്സരാര്‍ത്ഥികളാണ് ഇത്തവണ എത്തിയിരിക്കുന്നത്. നോബി മാര്‍ക്കോസും ഭാഗ്യലക്ഷ്മിയും അവരുടെ ഇന്‍ട്രോ കൊണ്ട് ഏറ്റവും ഞെട്ടിക്കുകയും ചെയ്തു. താന്‍ വടിയെടുക്കണോ അതോ വാളെടുക്കണോ എന്നത് അകത്തുടെ പെരുമാറ്റം അനുസരിച്ചായിരിക്കും എന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആദ്യ പ്രതികരണം. ഈ വാക്കുകളാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.
ബിഗ് ബോസിലെ ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. പതിനാലാമത്തെ മത്സരാര്‍ത്ഥി കൂടിയായിട്ടാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി എത്തിയത്. ബാഹുബലി ഇന്‍ട്രോ ആയിരുന്നു ഭാഗ്യലക്ഷ്മിക്ക് ഒരുക്കിയത്. തുടര്‍ന്ന് അവരെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്തു.
പേരുപോലെ താന്‍ വളരെ ഭാഗ്യവതിയാണെന്ന് ഭാഗ്യലക്ഷ്മി വിശേഷിപ്പിച്ചു. വാളൊക്കെ ആയിട്ടാണല്ലോ വരവ് എന്ന് പറഞ്ഞപ്പോള്‍ അകത്തുള്ളവര്‍ എങ്ങനെയുണ്ടെന്ന് നോക്കി വാളെടുക്കണമോ വടിയെടുക്കണമോ എന്ന് നോക്കാമെന്ന്് ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലിനോട് ഭാഗ്യലക്ഷ്മി പറയുകയുംചെയ്തു. ഇതോടെ എന്തിനും തയ്യാറായിട്ടാണ് അവര്‍ വന്നിരിക്കുന്നത് എന്ന് വ്യക്തമാണ്.
കോമഡി ഷോ താരവും നടനുമായ നോബി മാര്‍ക്കോസ്, ഡിംബിള്‍ ഭാല്‍, ആര്‍ജെ ഫിറോസ്, നടന്‍ മണിക്കുട്ടന്‍, സൂര്യ മേനോന്‍, ലക്ഷ്മി ജയന്‍, സന്ധ്യാ മോഹന്‍, ഭാഗ്യലക്ഷ്മി, ഋതു മന്ത്ര, റംസാന്‍ മുഹമ്മദ്, സായി, അനൂപ്, അഡോണി ജോണ്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. ഇത്തവണ വിവിധ മേഖലകളിലെ അതിപ്രശസ്തരെ തന്നെയാണ് മത്സരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.