CinemaLatest News

നീലച്ചിത്രങ്ങള്‍ക്ക് വിലക്ക് വീഴാതിരിക്കാന്‍ പ്ലാന്‍ ബി; രാജു കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

മുംബൈ: നീലച്ചിത്ര നിര്‍മാണ -വിതരണ കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ്​ താരം ശില്‍പ ഷെട്ടിയ​ുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രക്ക്​ കുരുക്കായി കൂടുതല്‍ തെളിവുകള്‍.നീലച്ചിത്ര നിര്‍മാണ റാക്കറ്റിന്‍റെ വാട്​സ്​ആപ്​ ഗ്രൂപ്പായ ‘എച്ച്‌​ അക്കൗണ്ട്​’ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തുന്നതെന്ന്​ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്​ ചെയ്​തു.

നീലച്ചിത്ര നിര്‍മാണ റാക്കറ്റുമായി ബന്ധപ്പെട്ട രാജ്​ കുന്ദ്രയുടെ വാട്​സ്​ആപ്​ ചാറ്റുകള്‍ പുറത്തുവന്നു. കുന്ദ്രയുടെ നീലച്ചിത്ര ആപ്പായ ഹോട്ട്ഷോട്ടിന്​ ഗൂഗ്​ള്‍ പ്ലേ സ്​റ്റോറില്‍ വിലക്കുവീണാല്‍ അവതരിപ്പിക്കാനുള്ള പുതിയ ആപ്പിനെക്കുറിച്ചും പ്ലാന്‍ ബിയെക്കുറിച്ചും ചര്‍ച്ച ​െചയ്യുന്നുണ്ട്​.

ഗ്രൂപ്പിലെ അംഗമായ പ്രദീപ്​ ബക്ഷി ആപ്പ്​ നീക്കം ചെയ്​തത്​ സംബന്ധിച്ച അവലോകനവും ഗൂഗ്​ള്‍ ​പ്ലേ സ്​റ്റോര്‍ ആപ്പ്​ നീക്കം ചെയ്യാനുള്ള കാരണവും വിവരിക്കുന്നുണ്ട്​. ആപ്പില്‍നിന്ന്​ നിന്ന്​ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ചാറ്റില്‍ പ്രതിപാദിക്കുന്നുണ്ട്​. ആപ്പ്​ നല്ല വരുമാനം നല്‍കുന്നുണ്ടെന്നും എന്നാല്‍ അശ്ലീല ഉള്ളടക്കമുള്ളതിനാല്‍ ഗൂഗ്​ള്‍ പ്ലേ സ്​റ്റോര്‍ നീക്കം ചെയ്​തുവെന്നും ചാറ്റില്‍ പറയുന്നു..

​ഇതിന്​ മറുപടിയായി പ്ലാന്‍ ബി പരമാവധി രണ്ടു മൂന്ന്​ ആഴ്ചക്കുള്ളില്‍ നടക്കുമെന്നും പുതിയ ആപ്പ്​ ​േഫാണില്‍ ലഭ്യമാകുന്നത്​ അനുഗ്രഹമാകുമെന്നും രാജ്​ കു​ന്ദ്ര മറുപടി നല്‍കിയിരിക്കുന്നത്​ ചാറ്റില്‍ കാണാം.

സംഭാഷണത്തിനിടയില്‍, റോബ്​ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്​ ഹോട്ട്​ഷോട്ട്​ എന്ന അക്കൗണ്ടില്‍നിന്ന്​ പുതിയ ആപ്പ്​ പുറത്തിറക്കുന്നതുവരെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാനും പ്ലേ സ്​റ്റോറിന്​ പുതിയ അപ്പീല്‍ നല്‍കാനും ആവശ്യപ്പെടുന്നത്​ കാണാം.

ബോളിഫെയിം എന്ന ആപ്പാണ്​ പ്ലാന്‍ ബി. ഇതിന്‍റെ ​േലാഗോ അടക്കം തയാറാക്കി അവസാനഘട്ട ഒരുക്കത്തിലാണെന്ന്​ രാജ്​ കുന്ദ്ര പറയുന്ന ചാറ്റും പുറത്തുവന്നിരുന്നു. ആപ്പില്‍നിന്ന്​ വരുമാനം നേടുന്നത്​ രാജ്​ കുന്ദ്രയാണെന്ന്​ ​ക്രൈം ബ്രാഞ്ച്​ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കുന്ദ്ര നിഷേധിക്കുകയാണ്​.

രാജ്​ കുന്ദ്രക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുഖ്യ സൂത്രധാരനാണെന്നും പൊലീസ്​ അറിയിക്കുകയായിരുന്നു. നീലച്ചിത്ര നിര്‍മാണ വിതരണവുമായി ബന്ധപ്പെട്ട്​ 10 പേരാണ്​ ഇതുവരെ അറസ്റ്റിലായത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button